Ramachandra Babu
Director
1947 ഡിസംബര്‍ 15നാണു് രാമചന്ദ്രബാബു ജനിച്ചുതു്. തിരുവനന്തപുരം പേട്ട ശങ്കരമംഗലത്ത് കെ വി കുഞ്ചുന്റെയും പത്മിനിയുടെയും മകനായി. സ്ക്കൂള് വിദ്യാഭ്യാസം ചെന്നൈയിലായിരുന്നു. ചെന്നൈ ലയോള കോളേജില്‍ കെമിസ്ട്രി ബിരുദം ചെയ്തതിനു ശേഷം പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും മോഷന്‍ പിക്ചര്‍ ഫോട്ടോഗ്രാഫിയില്‍ ഡിപ്ലോമ നേടി.
വായനയും പെയിന്റിംഗും ഇംഗ്ലീഷി കവിതയെഴുത്തുമാണു് മറ്റു് ഹോബികള്‍. എഴുതിയ ചില കവിതകള്‍ മാഗസിനുകളില്‍ അച്ചടിച്ചു വന്നിട്ടുണ്ടു്. ആദ്യമായി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രം വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ ആണു്. ജോണ്‍ എബ്രഹാം, രാമു കാര്യാട്ട്, എം ടി വാസുദേവന്‍ നായര്‍, പി എന്‍ മേനോന്, ഐ വി ശശി, ഹരിഹരന്, മണിരത്നം തുടങ്ങി പല പ്രശസ്ത സംവിധായകരോടൊപ്പവും ജോലി ചെയ്തിട്ടുണ്ടു്. ഇന്ത്യന്‍ സൊസൈറ്റി ഒഫ് സിനിമാട്ടോഗ്രാഫേഴ്സിന്റെയും മാക്ട ഫെഡറേഷന്റെയും മാക്ട സിനിമാട്ടോഗ്രാഫേഴ്സ് യൂണിയന്റെയും പ്രസിഡന്റാണു്.
1997ലെ ഇന്ത്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാനും ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഒഫ് കേരള ടെക്നിക്കല്‍ കമ്മിറ്റി മെമ്പറുമായിരുന്നു. കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, പത്മരാജന് ഫിലിം അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി മെമ്പര്‍ ആയിരുന്നു. ഛായാഗ്രഹണ മികവിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ടു്. മറ്റു് അനവധി പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ടു്. പുരസ്ക്കാരം നേടിയ ചിത്രങ്ങള്‍ ദ്വീപു്, നതിനിര്വ്വേദം, ചാമരം, ഒരു വടക്കന്‍ വീരഗാഥ, നിര്‍മ്മാല്യം, ഇതാ ഇവിടെ വരം, നിദ്ര, യവനിക, ഗസല്‍. ബിയോണ്‍ഡ് ദ സോള്‍ എന്നൊരു ഇംഗ്ലീഷ് ചിത്രവും ആല്‍ബം എന്നൊരു അറബി ചിത്രവും ചെയ്തിട്ടുണ്ടു്
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 1
Available Web Series : 0
Available Short Movies : 0